Connect with us

Ongoing News

നീർ ദോശ

Published

|

Last Updated

ബ്രേക്ഫാസ്റ്റിന് ഉചതമായ സ്വാദേറിയ വിഭവമാണ് ദോശ. ഇക്കാലത്ത് പല വിധത്തിൽ ദോശകളുണ്ട്. ഇതിൽ രൂചിയിൽ കേമനെന്നറിയപ്പെടുന്ന ഒരു വിഭാഗം ദോശയാണ് നീർദോശ.

ചേരുവകൾ

പച്ചരി- രണ്ട് കപ്പ്
തേങ്ങാ തിരുമ്മിയത് – ഒരു കപ്പ്
വെള്ളം- നാല് കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ- രണ്ട് ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പച്ചരി കഴുകി രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ കുതിർത്ത് വെക്കുക. ശേഷം തേങ്ങാ ചേർത്ത് വളരെ നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. അൽപം പോലും തരി കാണരുത്. ശേഷം നാല് കപ്പ് വെള്ളം മാവിലേക്ക് ഒഴിക്കാം. മാവിന്റെ അയവ് സാദാ ഉഴുന്ന് ദോശയെക്കാളുമൊക്കെ നന്നേ നേർത്തതായിരിക്കണം. പിന്നീട് ഉപ്പും ചേർത്ത് ഉടനെ തന്നെ ദോശ ചുടാം.

ദോശക്കല്ല് ചൂടായാൽ നല്ലെണ്ണ കൊണ്ട് തുടച്ച് മാവ് ഒഴിക്കുക. ഒറ്റ തവി ഒഴിച്ച് കല്ല് ഒന്ന് ചുറ്റിക്കുക. ദോശയുടെ മുകളിൽ നെയ്യ് ഒഴിച്ച് മൂടി വെക്കുക. ദോശ വെന്ത് കഴിഞ്ഞാൽ മടക്കിയെടുക്കുക. മറിച്ചിടേണ്ട ആവശ്യമില്ല.

---- facebook comment plugin here -----

Latest