Connect with us

National

പൗരത്വ നിയമം: രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാര്‍- അമിത് ഷാ

Published

|

Last Updated

ബെംഗളൂരു |  പൗരത്വ നിയമഭേദഗതിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ഥലവും തിയ്യതിയും രാഹുലിന് തീരുമാനിക്കാമെന്നും കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി രാഹുലിന് മറുപടി തരുമെന്നും അമിത് ഷാ പറഞ്ഞു. കര്‍ണാടകയിലെ ഹുബ്ലിയില്‍ സി സി എക്ക് അനുകൂലമായി ബി ജെ പി സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലിങ്ങളെ എങ്ങനെയാണ് ബാധിക്കുക എന്ന് തെളിയിക്കാന്‍ രാഹുലിനെ വെല്ലുവിളിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ ദളിത് വിരുദ്ധരാണ്. ജെ എന്‍ യുവില്‍ മുഴങ്ങിയത് രാജ്യദ്രോഹ മുദ്രാവാക്യങ്ങളാണ്. ഇന്ത്യയില്‍ എവിടെയും ഈ മുദ്രാവാക്യങ്ങള്‍ ഉയരാന്‍ അനുവദിക്കില്ല. പാക്കിസ്ഥാനില്‍ 30 ശതമാനം ന്യൂനപക്ഷങ്ങളുണ്ടായിരുന്നത് ഇന്ന് മൂന്ന് ശതമാനമായി ചുരുങ്ങി. ഇവരെ പാകിസ്ഥാന്‍ കൊന്നൊടുക്കിയതായും അമിത് ഷാ പറഞ്ഞു.രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest