Connect with us

National

സോണിയയുടെ വസതിക്ക് മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി|  വാരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റിനായുള്ള നേതാക്കളുടെ സമ്മര്‍ദ തന്ത്രങ്ങളും പ്രതിഷേധങ്ങളും തുടരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ അതൃപതിയുള്ള ഒരു വിഭാഗം അധ്യക്ഷ സോണിയാ ഗന്ധിയുടെ വസതിക്ക് മുമ്പില്‍ പ്രതിഷേധവുമായെത്തി. പട്ടീല്‍ നഗര്‍, കാരവാള്‍ നഗര്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് മുദ്രാവാക്യങ്ങള്‍ മുഴക്കി സോണിയയുടെ വസതിക്ക് മുന്നിലെത്തിയത്. പട്ടീല്‍ നഗര്‍, കാരവാള്‍ നഗര്‍ മണ്ഡലങ്ങളില്‍ അരവിന്ദ് സിംഗ്, ഹര്‍മന്‍ സിംഗ് എന്നിവര്‍ക്ക് ടിക്കറ്റ് നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം.

പ്രതിഷേധക്കാര്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്റെ കാര്‍ തടഞ്ഞു. അതേസമയം പാര്‍ട്ടിയുടെ അന്തിമ സ്ഥാനാര്‍ഥിപട്ടികയാണ് ഇപ്പോള്‍ പുറത്ത് വിട്ടതെന്നും ആര്‍ ജെ ഡിയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും സുഭാഷ് ചോപ്ര പറഞ്ഞു.

 

Latest