Connect with us

National

കാറും ട്രക്കും കൂട്ടിയിടിച്ചു; നടി ശബാന ആസ്മിക്ക് ഗുരുതര പരുക്ക്

Published

|

Last Updated

മുംബൈ |  മഹാരാഷ്ട്രയിലെ മുംബൈ- പൂനെ എക്‌സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ബോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ ശബാന ആസ്മിക്ക് ഗുരുതര പരുക്ക്. ശബാന ആസ്മി സഞ്ചരിച്ച കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ശബാനയുടെ ഡ്രൈവര്‍ക്കും പുരുക്കേറ്റിട്ടുണ്ട്. ശബാനക്കൊപ്പം ഭര്‍ത്താവ് ജാവേദ് അക്തറും ഒപ്പമുണ്ടായിരുന്നെങ്കിലും അദ്ദേഹം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മുംബൈ- പൂനെ എക്‌സ്പ്രസ് ഹൈവേയിലെ ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപമാണ് അപകടം. ശബാനയെ പന്‍വേലിലെ എം ജി എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.