Connect with us

Kerala

കശ്മീര്‍ ഇപ്പോള്‍ വലിയ ഒരു തടവറ: യൂസഫ് തരിഗാമി

Published

|

Last Updated

തിരുവനന്തപുരം |  രാജ്യത്ത് പൗരന് ലഭിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട സമൂഹമായി ജമ്മു കശ്മീരിലെ ജനങ്ങള്‍ മാറിയെന്ന് സി പി എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി. ജമ്മു കശ്മീര്‍ ഇപ്പോള്‍ വലിയ തടവറയായി മാറിയിരിക്കുന്നു. യുവാക്കളും നേതാക്കളുമെല്ലാം തടവറയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന കുഴിച്ചുമൂടാനുള്ള ശ്രമമായിരുന്നു കേന്ദ്രം കശ്മീരില്‍ നടത്തിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെയും തുടര്‍ നടപടികളിലൂടെയും രാജ്യത്തെ ഫെഡറല്‍ ഘടന തകര്‍ക്കാനുള്ള ആദ്യ ശ്രമമാണ് കശ്മീരില്‍ നടന്നത്. ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാറിനെതിരെ നടത്തിയ വിമര്‍ശനത്തിനെതിരേയും തരിഗാമി പ്രതികരിച്ചു. ഭരണ ഘടനയെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഭാഗമാകുന്നു. ഇതാണ് കേരളത്തില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest