കണ്ണന്‍ ഗോപിനാഥന്‍ അലഹബാദ് വിമാനത്താവളത്തില്‍ കസ്റ്റഡിയില്‍

Posted on: January 18, 2020 4:15 pm | Last updated: January 18, 2020 at 7:10 pm

ലഖ്‌നോ |  ഉത്തര്‍ പ്രദേശിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അലഹബാദ് വിമാനത്താവളത്തിലെത്തിയ കണ്ണന്‍ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കായിരുന്നു പ്രതിഷേധ പരിപാടി നിശ്ചയിച്ചിരുന്നത്. ഇതിനായി രാവിലെ വിമാനതക്താ

ഓള്‍ ഇന്ത്യ പീപ്പിള്‍സ് ഫോറം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടത്തുന്ന പ്രതിഷേധ പരിപാടിയില്‍ മുഖ്യാതിഥിയായി കണ്ണന്‍ ഗോപിനാഥനെയായിരുന്നു ക്ഷണിച്ചിരുന്നത്. ഇതിനായി രാവിലെ വിമാനത്താവളത്തിലെത്തിയ കണ്ണനെ പുറത്തുകടക്കാന്‍ അനുവദിക്കാതെ പോലീസ് തടഞ്ഞുവെക്കുകയായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ നേരത്തേയും ഉത്തര്‍പ്രദേശില്‍ കണ്ണന്‍ കസ്റ്റഡിയിലായിരുന്നു. സംഭവത്തില്‍ യു പി സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവും കണ്ണന്‍ നടത്തിയിരുന്നു.
നേരത്തെ ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കണ്ണന്‍ ഗോപിനാഥന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്.