Connect with us

National

മാവോയിസ്റ്റ് ബന്ധമെന്ന് ആരോപണം; ഉസ്മാനിയ സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

Published

|

Last Updated

ഹൈദരാബാദ് | തെലങ്കാനയില്‍ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സര്‍വകലാശാല പ്രൊഫസറെ തെലങ്കാന പോലീസ് അറസ്റ്റു ചെയ്തു. ഉസ്മാനിയ സര്‍വകലാശാല പ്രൊഫസറും തെലങ്കാനയിലെ നടുസ്ഥുന പത്രത്തിന്റെ എഡിറ്ററുമായ സി കാസിമിനെയാണ് അറസ്റ്റ് ചെയ്തത്..

ഇതിന് മുമ്പ് മാവോയിസ്റ്റുകളുടെ ദൂതനായി പ്രവര്‍ത്തിച്ചുവെന്ന് കാണിച്ച് പോലീസ് കാസിമിനെതിരെ കേസെടുത്തിരുന്നു. ശനിയാഴ്ച കാസിമിന്റെ വീട്ടില്‍ മഫ്തിയിലെത്തിയ പോലീസ് സംഘം ചില ബുക്കുകളും പിടിച്ചെടുത്തു. അറസ്റ്റിലായ കാസിമിനെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
കാസിമിനെ അറസ്റ്റ് ചെയ്തതിനെതിരെ ഉസ്മാനിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇതേത്തുടര്‍ന്ന് ചില വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാവോയിസ്റ്റ് ബന്ധമെന്ന പേരില്‍ സര്‍ക്കാര്‍ ബുദ്ധിജീവികളെ ദ്രോഹിക്കുകയാണെന്നും കാസിമിനെ മോചിപ്പിക്കണമെന്നും സിപിഐ നേതാവ് നാരായണ ആവശ്യപ്പെട്ടു.

അടുത്തിടിടെയാണ് റവല്യൂഷണറി റൈറ്റേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിയായി കാസിം തിരഞ്ഞെടുക്കപ്പെട്ടത്