പൗരത്വ ഭേദഗതി: യു ഡി എഫ് മലബാർ മേഖല റാലി ഇന്ന് കോഴിക്കോട്ട്

Posted on: January 18, 2020 1:09 pm | Last updated: January 18, 2020 at 1:09 pm


കോഴിക്കോട് |
പൗരത്വ നിയമ ഭേദഗതിക്കെതിരെ യു ഡി എഫ് മലബാർ മേഖലാ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കും.  നിയമ പണ്ഡിതനും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ കബിൽ സിബൽ മുഖ്യാതിഥിയാകും. മലബാറിലെ മുഴുവൻ ജില്ലകളിൽ നിന്നും എത്തുന്നവർ കോഴിക്കോട് സൗത്ത് ബീച്ചിലെ മുഹമ്മദലി കടപ്പുറത്ത് സംഗമിച്ച് വൈകിട്ട് മൂന്നോടെ മഹാറാലിയായി സമാപന സമ്മേളന വേദിയായ ബീച്ചിലേക്ക് നീങ്ങും.
വൈകീട്ട് നാലിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കാന്തപുരം എ പി അബൂബക്കർ മുസ്്‌ലിയാർ, പി കെ കുഞ്ഞാലിക്കുട്ടി എം പി, യു ഡി എഫ് കൺവീനർ ബെന്നി ബെഹന്നാൻ എം പി, ഇ ടി മുഹമ്മദ് ബഷീർ എം പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കെ മുരളീധരൻ എം പി, പി വി അബ്ദുൽ വഹാബ് എം പി, കെ സുധാകരൻ എം പി, കെ പി എ മജീദ്, എം കെ രാഘവൻ എം പി, ഡോ.എം കെ മുനീർ എം എൽ എ, എം പി അബ്ദുസമദ് സമദാനി, പി ജെ ജോസഫ് എം എൽ എ, ജോസ് കെ മാണി എം പി, സി എൻ വിജയകൃഷ്ണൻ, ജോണി നെല്ലൂർ, ഷിബു ബേബി ജോൺ, ഡി ദേവരാജൻ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, കെ സി ജോസഫ് എം എൽ എ, ജോൺ ജോൺ, കെ എം അഭിജിത്ത് സംസാരിക്കും.
സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ടി പി അബ്ദുല്ലക്കോയ മദനി, എം ഐ അബ്ദുൽ അസീസ്, സി പി ഉമർ സുല്ലമി, ഡോ. ഫസൽ ഗഫൂർ, സി പി കുഞ്ഞിമുഹമ്മദ്, ടി കെ അശ്‌റഫ്, ബിഷപ്പ് വർഗീസ് ചക്കാലക്കൽ സംബന്ധിക്കും.