Connect with us

Kerala

സംസ്ഥാന സര്‍ക്കാര്‍ റൂള്‍സ് ഓഫ് ബിസിനസ് ചട്ടം ലംഘിച്ചു; വിശദീകരണം തേടും: ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ വീണ്ടും ഗവര്‍ണര്‍.കോടതിയെ സമീപിക്കും മുന്‍പ് തന്നെ അറിയിക്കണമായിരുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ റൂള്‍സ് ഓഫ് ബിസിനസ് ചട്ടം വായിച്ചാണ് വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് ആവര്‍ത്തിച്ചത്. കേന്ദ്രനിയമത്തിനെതിരെ സംസ്ഥാനങ്ങള്‍ കോടതിയെ സമീപിക്കുന്നതിനു മുമ്പ് ഗവര്‍ണറെ അറിയിക്കേണ്ടതുണ്ട്. ചട്ടങ്ങള്‍ പ്രകാരം ഇത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

റൂള്‍സ് ഓഫ് ബിസിനസ് ചട്ടം 34 അനുസരിച്ച് ഗവര്‍ണറുടെ അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഉത്തരവിറക്കാനാവില്ല. ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍ക്കാറിന് എങ്ങനെ സുപ്രീംകോടതിയെ സമീപിക്കാന്‍ സാധിക്കും.

സര്‍ക്കാര്‍ നടപടികള്‍ ഭരണഘടനാനുസൃതമായിരിക്കണം. തന്റെ ചുമതല എന്താണെന്ന്ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഭരണഘടന സംരക്ഷണമാണ് തന്റെ ചുമതല. നിയമപ്രകാരം മാത്രമാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. നിയമവും ഭരണഘടനയും എല്ലാത്തിനും മുകളിലാണ്.റൂള്‍സ് ഓഫ് ബിസിനസ് ചട്ടം ലംഘിച്ചതിന് സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Latest