പിതാവിനേയും മകളേയും ബസില്‍നിന്നും തള്ളി താഴെയിട്ടു; ബസിന്റെ ചക്രം കയറിയിറങ്ങി പിതാവിന് ഗുരുതര പരുക്ക്

Posted on: January 17, 2020 1:08 pm | Last updated: January 17, 2020 at 8:19 pm

സുല്‍ത്താന്‍ബത്തേരി | വയനാട്ടില്‍ ബസ് യാത്രക്കാരായ മകള്‍ക്കും പിതാവിനും നേരെ ജീവനക്കാരുടെ ക്രൂരത. ബസില്‍ നിന്ന് പിതാവിനെയും മകളെയും തള്ളി താഴെയിട്ടു. താഴെ വീണ പിതാവിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരുക്കേറ്റു. സുല്‍ത്താന്‍ ബത്തേരി കാര്യമ്പാടി സ്വദേശി ജോസസും മകള്‍ നീതുവുമാണ് പരശുരാമ എന്ന സ്വകാര്യ ബസിലെ ജീവനക്കാരുടെ ക്രൂരതക്കിരയായത്. നിലത്തു വീണ ജോസഫിന്റെ കാലില്‍ ബസിന്റെ പിന്‍ചക്രം കയറി ഇറങ്ങിയതിനെ തുടര്‍ന്ന് കാലിന്റെ തുട എല്ലുകള്‍ പൊട്ടുകയും കാല്‍മുട്ടിന്റെ ചിരട്ട തകരുകയുമുണ്ടായി. സംഭവത്തില്‍ നീതുവിനും ചെറിയ പരുക്കേറ്റു.

മകള്‍ ബസില്‍നിന്നിറങ്ങഉം മുന്‍പെ ബസ് എടുത്തതിന് ജോസഫ് ബസ് ജീവനക്കാരനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതേതുടര്‍ന്ന് ജീവനക്കാരന്‍ ജോസഫിനെയും മകളേയും ബസില്‍ നിന്ന് തള്ളി താഴെയിടുകയായിരുന്നു. തുടര്‍ന്ന് മുന്നോട്ടെടുത്ത ബസിന്റെ പിന്‍ചക്രം ജോസഫിന്റെ കാലില്‍ കയറി ഇറങ്ങി. ജോസഫിന്റെ രണ്ട് കാലുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്.