Connect with us

Kerala

സര്‍ക്കാറിന് കോടതിയില്‍ പോകാന്‍ ഗവര്‍ണറുടെ സമ്മതം വേണ്ട: പി കെ കുഞ്ഞാലിക്കുട്ടി എംപി

Published

|

Last Updated

മലപ്പുറം | കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയ വക്താവിനെ പോലെയാണ് പെരുമാറുന്നതെന്ന് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. പൗരത്വ പ്രതിഷേധമോ വാര്‍ഡ് വിഭജനമോ എന്തായാലും ജനാധിപത്യ ഇടത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ് ഗവര്‍ണറുടെ ഇടപെടലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വക്താവിനെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. നിരന്തരം പത്രസമ്മേളനം വിളിക്കുന്നു. ജനങ്ങളുടെ വിഷയം വരുമ്പോള്‍ സര്‍ക്കാറിന് കോടതിയില്‍ പോവാം, അതിന് ഗവര്‍ണറുടെ സമ്മതം ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

പ്രശ്‌നധിഷ്ഠിത വിഷയങ്ങളില്‍ ഒരുമിച്ച് നില്‍ക്കാമെന്ന് ഡിവൈഎഫ്‌ഐയും യൂത്ത് ലീഗും ഒരുമിച്ച് കണ്ണൂരില്‍ സമരം സംഘടിപ്പിച്ചതിനെക്കുറിച്ച് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. “പൗരത്വ പ്രതിഷേധത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ഇടതു മുന്നണി തുനിയരുത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സാണ് പ്രധാനമായും പ്രതിഷേധിക്കുന്നത്. കേരളത്തില്‍ മാത്രം പ്രതിഷേധിച്ച് ചാമ്പ്യന്മാരാവാന്‍ ഇടതുമുന്നണി നോക്കണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Latest