ജി സാറ്റ് 30 ഉപഗ്രഹ വിക്ഷേപണം വിജയകരം

Posted on: January 17, 2020 10:08 am | Last updated: January 17, 2020 at 1:11 pm

ഫ്രഞ്ച് ഗയാന | ഇന്ത്യയുടെ നവീന വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്30 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.35ന് ഫ്രഞ്ച് ഗയാനയിലെ കൗറൂ വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.2020ലെ ഐ എസ് ആര്‍ ഒയുടെ ആദ്യ ദൗത്യമാണിത്. 3357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ 15 വര്‍ഷമാണ് ആയുസ

യുറോപ്യന്‍ വിക്ഷേപണ വാഹനമായ ഏരിയന്‍5 (വി എ251) റോക്കറ്റാണ് വിക്ഷേപിച്ച് 38 മിനിട്ടിനുള്ളില്‍ ഉപഗ്രഹത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ഏരിയന്‍5ന്റെ 24ാമത്തെയും ഈ വര്‍ഷത്തെ ആദ്യത്തെയുംവിക്ഷേപമാണിത്. 2005 ഡിസംബറില്‍ വിക്ഷേപിച്ച ഇന്‍സാറ്റ് 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30ന്റെ സേവനം ലഭിക്കുക.

വിസാറ്റ് നെറ്റ് വര്‍ക്ക്, ഡി.ടി.എച്ച്, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ് ലിങ്കിങ്, ഡി.എസ്.എന്‍.ജി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കാണ് ജിസാറ്റ് 30 ഉപഗ്രഹത്തിന്റെ സേവനം ഉപയോഗിക്കുന്നത്. ഇന്ത്യന്‍ ഭൂപ്രദേശങ്ങളിലും ദ്വീപുകളിലും ക്യൂബാന്റ് സേവനവും ഏഷ്യയിലെ മധ്യപൂര്‍വ മേഖലകളിലെ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സിബാന്റ് സേവനവും ജിസാറ്റ് 30 വഴി ലഭ്യമാകും.