Connect with us

Kerala

പൗരത്വ നിയമം: സിപിഎം കേന്ദ്ര കമ്മറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്; വി എസും കോടിയേരിയും പങ്കെടുക്കില്ല

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കാനായി മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. ഇഎംഎസ് അക്കാദമിയിലാണ് യോഗം ചേരുക.

മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റിയോഗത്തില്‍ വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും ഉണ്ടാകില്ല. ഇരുവരും ചികിത്സയിലായതിനാലാണിത്.

കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നേതൃസ്ഥാനത്ത് കേരള സര്‍ക്കാരും എല്‍ഡിഎഫും നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് ചേരുന്ന കേന്ദ്ര കമ്മിറ്റിയോഗം ഏറെ നിര്‍ണായകമാണ്. പ്രതിപക്ഷവുമായി ചേര്‍ന്നുള്ള പ്രതിഷേധം, നിയമസഭാ പ്രമേയം, സുപ്രീംകോടതിയിലെ നിയമയുദ്ധം എന്നിവക്കെല്ലാം ബഹുജന പിന്തുണയുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. 19ന് തലസ്ഥാനത്ത് ബഹുജനറാലിയും സംഘടിപ്പിച്ചിട്ടുണ്ട്

---- facebook comment plugin here -----

Latest