Connect with us

Kerala

എം എം ജാഫര്‍ ഖാന് ജി വി രാജ പ്രത്യേക പുരസ്‌കാരം

Published

|

Last Updated

മലപ്പുറം |  പ്രശസ്ത കളി എഴുത്തുകാരനായ എം എം ജാഫര്‍ഖാന് ജി വി രാജ പ്രത്യേക പുരസ്‌കാരം. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മലപ്പുറം ഫുട്ബാളിന്റെ ഹൃദയം തൊട്ടറിഞ്ഞ “പന്ത് പറഞ്ഞ മലപ്പുറം കിസ്സ” എന്ന പുസ്തകമാണ് പുര്കാരത്തിന് അര്‍ഹനാക്കിയത്.

ഫുട്ബാളിനോട് മലപ്പുറത്തുകാര്‍ കാണിക്കുന്ന ആവേശത്തിന്റെ ചരിത്രപരമായ കാരണങ്ങള്‍, ജില്ലയിലെ ഫുട്ബാളിന്റെ വളര്‍ച്ചയുടെ വിവിധ കാലഘട്ടങ്ങള്‍, ഇരുമ്പന്‍ മൊയ്തീന്‍ കുട്ടി, ഇന്റര്‍നാഷണല്‍ മൊയ്തീന്‍ കുട്ടി, ഡിക്രൂസ്, മലപ്പുറം അസീസ്, അബൂബക്കര്‍ സീനിയര്‍, ജൂനിയര്‍ തുടങ്ങിയ പഴയകാല കളിക്കാര്‍ മുതല്‍ അനസ് എടത്തൊടിക, എം പി സക്കീര്‍, ആഷിഖ് കുരുണിയന്‍, ജിഷ്ണു ബാലകൃഷ്ണന്‍ തുടങ്ങി പുത്തന്‍ താരോദയങ്ങളുടെ വരെ ജീവചരിത്രങ്ങള്‍, സെവന്‍സ് ഫുട്ബാളിന്റെ സമ്പൂര്‍ണ വിവരങ്ങള്‍, ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടിയിരുന്ന മലപ്പുറത്തെ നാടന്‍ കളിക്കാര്‍, സോക്കര്‍ മുതല്‍ സാറ്റ് തിരൂര്‍ വരെയുള്ള ക്ലബ്ബുകളുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം വിശദമായി വിവരിക്കുന്നതാണ് പുസ്തകം.

അരീക്കോട് വടശ്ശേരി സ്വദേശിയായ ജാഫര്‍ ഖാന്‍ നിരധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.