കട്ടക്കില്‍ ട്രെയിന്‍ പാളം തെറ്റി; 40 പേര്‍ക്ക് പരുക്കേറ്റു

Posted on: January 16, 2020 10:19 am | Last updated: January 16, 2020 at 10:23 am

കട്ടക്ക് | ഒഡീഷയിലെ കട്ടക്കില്‍ ട്രെയിന്‍ പാളം തെറ്റി 40
പേര്‍ക്ക് പരുക്കേറ്റു. മുംബൈ-ഭുബനേശ്വര്‍ ലോകമാന്യ തിലക് എക്‌സ്പ്രസിന്റെ എട്ട് കോച്ചുകളാണ് പാളം തെറ്റിയത്.

ഇന്ന് രാവിലെ സലഗാവോനിന് സമീപത്തായാണ് സംഭവം. ഒരു ചരക്കു വണ്ടിയുടെ ഗാര്‍ഡ് വാനിന് ഇടിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ പാളം തെറ്റിയത്.