Connect with us

National

കളിയിക്കാവിള എ എസ് ഐ വധം: മുഖ്യപ്രതികള്‍ പിടിയില്‍

Published

|

Last Updated

ഉഡുപ്പി |  കളിയിക്കാവിളയില്‍ എ എസ് ഐയെ വെടിവെച്ചു കൊന്നു കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. തൗഫീക്ക്, അബ്ദുള്‍ ഷെമീം എന്നീ പ്രതികളെയാണ് കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് കേരള- തമിഴ്‌നാട് പോലീസ് സംഘം പിടികൂടിയത്. പ്രതികള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു. ഇവരെ ഇപ്പോള്‍ ഉടുപ്പിയിലെ ഇന്ദ്രാലി പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്.

നേരത്തെ സംഭവുമായി ബന്ധപ്പെട്ട് തെന്‍മലയില്‍ നിന്നു നാല് പേരെ പിടികൂടിയിരുന്നു. കളിയിക്കാവിള മാര്‍ക്കറ്റ് ചെക്ക്‌പോസ്റ്റില്‍ എ എസ് ഐ വില്‍സനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊലപ്പെടുത്തിയത്. ആദ്യം വെട്ടി പരിക്കേല്‍പ്പിച്ചശേഷം വെടിവെക്കുകയായിരുന്നു. സംഭവം വളരെ ആസൂത്രിതമായി നടന്ന തീവ്രവാദ ആക്രമണമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.

 

Latest