കേളി വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

Posted on: January 14, 2020 2:54 pm | Last updated: January 14, 2020 at 2:54 pm
കേളി വെബ്സൈറ്റിന്റെ പ്രകാശനം എം സ്വരാജ് എം എല്‍ എ നിര്‍വഹിക്കുന്നു

റിയാദ് | സഊദി അറേബ്യയിലെ റിയാദില്‍ കഴിഞ്ഞ 19 കൊല്ലമായി കലാ കായിക ജീവകാരുണ്യ രംഗത്ത് ഇടപെടല്‍ നടത്തി വരുന്ന കേളി കലാസാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പൊതു സമൂഹത്തിനു മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം എം സ്വരാജ് എം എല്‍ എ നിര്‍വഹിച്ചു. www.keliriyadh.com എന്നതാണ് വെബ്സൈറ്റ് അഡ്രസ്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലം റിയാദിന്റെ പ്രവാസ ഭൂമികയില്‍ കേളി നടന്നു തീര്‍ത്ത നാള്‍വഴികള്‍, കടന്നുപോയ കടമ്പകള്‍, എഴുതിച്ചേര്‍ക്കപ്പെടേണ്ട ചരിത്രങ്ങള്‍, ഓര്‍മയില്‍ തെളിയേണ്ട ചിത്രങ്ങള്‍, നാളത്തെ ചരിത്രമാകേണ്ട ഇന്നിലെ പ്രവര്‍ത്തനങ്ങള്‍, കേളിയെ നയിക്കുന്നവര്‍ തുടങ്ങിയ വിവരങ്ങളാണ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വാര്‍ത്തകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെക്കാനും കേളിയിലേക്ക് അംഗത്വത്തിന് അപേക്ഷിക്കുവാനും സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. സൈബര്‍ വിംഗിനെ ബിജു തായമ്പത്തും (ചെയര്‍മാന്‍), സിജിന്‍ കൂവള്ളൂരും (കണ്‍വീനര്‍) ആണ് നയിക്കുന്നത്