പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത് ദേശ്‌രക്ഷാ മതില്‍ തീര്‍ത്ത് മുസ്ലിം ലീഗ്

Posted on: January 12, 2020 8:10 pm | Last updated: January 12, 2020 at 8:10 pm

മലപ്പുറം | പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശ് രക്ഷാ മതില്‍ ആരംഭിച്ചു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം മുതല്‍ തീരൂരങ്ങാടി മമ്പുറം വെരെയായി നടന്ന മതമതിലില്‍ പതിനായിരങ്ങളാണ് അണിനിരന്നത്. സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ് നടത്തുന്ന ദേശ് രക്ഷാ മാര്‍ച്ചിന്റെ ഭാഗമായാണ് മതില്‍ തീര്‍തത്ത്.

വൈകീട്ട് നാലു മണി മുതല്‍ അഞ്ച് മണി വരെയാണ് മതില്‍ തീര്‍ത്തത്. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരി ശിഹാബ് തങ്ങള്‍, ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, പാര്‍ട്ടി എം പിമാര്‍, എം എല്‍ എമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരെല്ലാം പരിപാടിയുടെ ഭാഗമായി. ദേശ് രക്ഷാ മതിലിന് ശേഷം വിവിധയിടങ്ങളില്‍ പൊതുയോഗങ്ങളും നടന്നു.