National
തണുപ്പില്‍ പശു ചത്തു; യു പിയില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
 
             ലഖ്‌നോ |  യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുതുതായി സ്ഥാപിച്ച അഭയ കേന്ദ്രത്തില്‍ തണുപ്പ് കാരണം രണ്ട് പശു ചത്തതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. ഉത്തര്‍ പ്രദേശ് മുസാഫര്‍ നഗര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി എം ത്രിപാഠി, ഭോകര്‍ഹെദി നഗര്‍ പഞ്ചായത്തിലെ ജൂനിയര്‍ എന്‍ജനീയര്‍ മുല്‍ചന്ദ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഇന്ന് രാവിലെയാണ് തണുപ്പ് കാരണം പശുചത്തത്. ശുക്കള്‍ക്ക് വേണ്ട സംരക്ഷണം നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാണിച്ച വീഴ്ചയെ തുടര്‍ന്നാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
    ---- facebook comment plugin here -----						