National
രാഷ്ട്രപതിയുടെ മെഡില്‍ നേടിയ പോലീസ് ഉദ്യോഗസ്ഥന്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയില്‍
ശ്രീനഗര്‍ | ധീരതക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥനെ തീവ്രവാദികള്‍ക്കൊപ്പം പിടികൂടി. ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ രണ്ട് തീവ്രവാദികള്‍ക്കൊപ്പം യാത്ര ചെയ്യവെയാണ് പോലീസ് ഉദ്യോഗസ്ഥനെ പിടികൂടിയത്. ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ കുല്‍ഗാമിലെ വാന്‍പോയിന്റില്‍വെച്ചാണ് ഇവര്‍ പിടിയിലായത്.
അതീവസുരക്ഷാ മേഖലയായ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിയോഗിക്കപ്പെട്ട ഡിവൈഎസ്പി റാങ്കിലുള്ള ദേവിന്ദര്‍ സിംഗ് ആണ് പിടിയിലായത്. ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തീവ്രവാദി നവീദ് ബാബുവാണ് ദേവിന്ദറിന് ഒപ്പമുണ്ടായിരുന്നത്. തെക്കന്‍ കശ്മീരില്‍ ഒക്ടോബറിലും നവംബറിലുമായി 11 പേരെ കൊലപ്പെടുത്തിയ ആക്രമണത്തിന് ഉത്തരവാദിയാണ് നവീദ് ബാബു. കഴിഞ്ഞ ഓഗസ്റ്റിലാണ് ദേവിന്ദര്‍ രാഷ്ട്രപതിയുടെ മെഡലിനു അര്‍ഹനായത്.







