Connect with us

Ongoing News

ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീം ഇന്ന്; കണ്ണുകൾ സഞ്ജുവിൽ

Published

|

Last Updated

ഹാർദിക് പാണ്ഡ്യ

ന്യൂഡൽഹി | ഈ മാസം അവസാനം ആരംഭിക്കുന്ന ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. അഞ്ച് ടി20യും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമടങ്ങുന്ന പരമ്പര ഈ മാസം 24നാണ് തുടങ്ങുക. ആസ്‌ത്രേലിയക്കെതിരെ ചൊവ്വാഴ്ച ആരംഭിക്കുന്ന മൂന്ന് മത്സങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് പിന്നാലെ ഇന്ത്യ ന്യൂസിലാൻഡിലേക്ക് തിരിക്കും.
പരുക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ടീമിൽ തിരിച്ചെത്തും. നേരത്തേ ന്യൂസിലാൻഡ് എയ്‌ക്കെതിരേ അവരുടെ നാട്ടിൽ പരമ്പര കളിക്കുന്ന ഇന്ത്യയുടെ എ ടീമിൽ ഹാർദിക്കിനെ ഉൾപ്പെടുത്തിയിരുന്നു.

മലയാളി താരം സഞ്ജു സാംസൺ ടി20 ടീമിൽ ഉൾപ്പെടുത്തുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. കഴിഞ്ഞ മൂന്ന് ടി20 പരമ്പരകളിലും ടീമിന്റെ ഭാഗമായിരുന്ന സഞ്ജുവിന് ശ്രീലങ്കക്കെതിരെ പുണെയിൽ നടന്ന ആവസാന മത്സരത്തിൽ മാത്രമാണ് കളിക്കാൻ അവസരം ലഭിച്ചത്. ആദ്യ പന്തിൽ സിക്‌സർ നേടിയ താരം തൊട്ടടുത്ത പന്തിൽ വിക്കറ്റിന് മുമ്പിൽ കുടുങ്ങി പുറത്തായിരുന്നു. മുബൈയുടെ സൂര്യ കുമാർ യാദവിനെ ടി20 ടിമിലെത്താൻ സാധ്യതയേറെയാണ്.

വെടിക്കെട്ട് ബാറ്റ്‌സ്മാനായ സൂര്യകുമാറിനെ അഞ്ചാമനായോ, ആറാമനായോ ഉൾപ്പെടുത്തിയേക്കും.
നിലവിലെ ടെസ്റ്റ് ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. യുവ ബാറ്റ്‌സ്മാൻ ശുഭ്മാൻ ഗില്ലിനെ ഓപണറായി ഉൾപ്പെടുത്തിയേക്കും. നിലവിലെ ഫോമും ടെസ്റ്റ് ക്രിക്കറ്റിലെ പരിചയസമ്പത്തും കെ എൽ രാഹുലിന് മുതൽക്കൂട്ടാണ്.
ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ഇശാന്ത് ശർമ എന്നിവർക്ക് പുറമെ അഞ്ചാം ബൗളറെ ഉൾപ്പെടുത്തുകയാണെങ്കിൽ നവദീപ് സൈനിക്ക് നറുക്ക് വീഴും.

Latest