Connect with us

Gulf

ഇന്ത്യന്‍ തത്കാല്‍ പാസ്‌പോര്‍ട്ട് അപേക്ഷിക്കുന്ന ദിവസം പുതുക്കി നല്‍കും

Published

|

Last Updated

അബുദാബി | തത്കാല്‍ പാസ്‌പോര്‍ട്ട് അപേക്ഷിക്കുന്ന ദിവസം ലഭ്യമാകുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലര്‍ വിപുല്‍ അറിയിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ തത്കാല്‍ സ്‌കീമിന് കീഴില്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ 24 മണിക്കൂര്‍ സമയം ആകാറുണ്ട്. എന്നാല്‍ എനി മുതല്‍ തത്കാല്‍ പാസ്‌പോര്‍ട്ടുകള്‍ ഉച്ചക്ക് 12 ന് മുമ്പ് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അതേ ദിവസം തന്നെ വിതരണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാലഹരണപ്പെട്ട പാസ്‌പോര്‍ട്ടുകള്‍ കാരണവും യാത്ര ചെയ്യാന്‍ മതിയായ സാധുതയില്ലാത്ത പാസ്‌പോര്‍ട്ടുകള്‍ കാരണവും വിമാനത്താവളത്തില്‍ നിന്ന് പ്രവാസികള്‍ മടങ്ങേണ്ടിവരുന്ന അടിയന്തര കേസുകള്‍ കാരണമാണ് പാസ്‌പോര്‍ട്ട് സേവനം വേഗത്തിലാക്കിയത്.

ബര്‍ ദുബൈയിലെ അല്‍ ഖലീജ് സെന്ററിലെ ബി എല്‍ എസ് ഇന്റര്‍നാഷണല്‍ ഓഫീസില്‍ മാത്രമേ ഈ സേവനം ലഭ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് 200,000 പാസ്‌പോര്‍ട്ടുകള്‍, 2500 അടിയന്തര സര്‍ട്ടിഫിക്കറ്റുകള്‍, ആയിരത്തോളം പേര്‍ക്ക് വിമാന ടിക്കറ്റുകള്‍ നിരവധി പേര്‍ക്ക് ഭക്ഷണം എന്നിവ വിതരണം ചെയ്തതിന് പുറമെ 80 ലധികം മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കാനും സഹായിച്ചു അദ്ദേഹം വ്യക്തമാക്കി.

 

Latest