Connect with us

Kerala

മരട്: മാനത്തുനിന്നും മണ്ണിലേക്കുള്ള വീഴ്ച നിമിഷങ്ങള്‍കൊണ്ട്

Published

|

Last Updated

കൊച്ചി | ഇക്കാലമത്രയെും മാനംമുട്ടെ വളര്‍ന്നുനിന്ന മൂന്ന് ബഹുനില കെട്ടിടങ്ങളാണ് നിമിഷ നേരം കൊണ്ട് മണ്ണിലേക്കമര്‍ന്നത്. ഏറെ പണവും സമയമെടുത്തു നിര്‍മിച്ച ഈ കെട്ടിടങ്ങള്‍ നിയന്ത്രിത സ്‌ഫോടനങ്ങളില്‍ തകര്‍ക്കാന്‍ എടുത്തത് അരമണിക്കൂറിന്റെ ദൈര്‍ഘ്യം മാത്രം. സ്‌ഫോടനങ്ങള്‍ക്ക് ശേഷം മൂന്ന് നാല് നിലയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് കൂനയാണ് അവശേഷിച്ചിരിക്കുന്നത്.കൃത്യം 11.17നാണ് എച്ച്ടുഒ ഫഌറ്റ് നിലംപൊത്തിയത്. നടന്നത്. 11.44ആല്‍ഫാ സരീന്റെ രണ്ട് ടവറുകളും വീണു.

[irp]

അല്‍ഫ സരിന്റെ അവശിഷ്ടങ്ങളില്‍ വലിയൊരു ഭാഗം കായലിലേക്ക് വീണുവെന്ന് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും കായലിലേക്ക് കാര്യമായ തോതില്‍ അവശിഷ്ടങ്ങള്‍ വീണിട്ടില്ലെന്നാണ് സ്‌ഫോടനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.

[irp]

ആല്‍ഫയുടെ രണ്ട് ടവറുകള്‍ ചെരിച്ചാണ് വീഴ്ത്തിയത്. പൊടിപടലം അഞ്ച് മിനുട്ടിനുള്ളില്‍ തന്നെ നിയന്ത്രണവിധേയമായിട്ടുണ്ട്. കുണ്ടന്നൂര്‍ തേവര പാലത്തിന്റെ സുരക്ഷയായിരുന്നു മറ്റൊരു ആശങ്ക. പാലത്തിന് യാതൊരു കേടുപാടും പറ്റിയിട്ടില്ലെന്നതും ഏറെ ആശ്വാസകരമാണ്.

വീടുകള്‍ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും ചെന്ന് കണ്ടാലെ ആശങ്ക അകലുവെന്ന നിലപാടിലാണ് ഉടമസ്ഥര്‍ .പൊടിപടലങ്ങള്‍ നന്നായുണ്ടായിരുന്നെങ്കിലും അല്‍പ സമയത്തിനകം നിയന്ത്രണ വിധേയമായി. അഗ്‌നിശമന സേന ഉദ്യോഗസ്ഥരടക്കം കുണ്ടന്നൂര്‍ തേവര പാലത്തില്‍ നിന്ന് എച്ച് ടുഒ കെട്ടിടം തകര്‍ന്നു വീണ സ്ഥലത്ത് വെള്ളം തളിച്ചു കൊണ്ടിരിക്കുകയാണ്. ആല്‍ഫാ സെറീന്‍ തകര്‍ന്ന സ്ഥലത്തേക്ക്എട്ട ഫയര്‍ യൂണിറ്റുകള്‍ സജ്ജമായി എത്തിയിട്ടുണ്ട്. വെള്ളം തളിച്ചു കൊണ്ടിരിക്കുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു കൊണ്ടിരിക്കയാണ്.

Latest