Gulf
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു
 
		
      																					
              
              
            മസ്‌കത്ത് | ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു. ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് ആണ് വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. 79 വയസ്സായിരുന്നു. അസുഖ ബാധിതനായി ഏറെക്കാലം ചികിത്സയില്‍ കഴിയുകയായിരുന്നു. 50 വര്‍ഷത്തോളം ഒമാന് ഭരണാധികാരിയായിരുന്നു സുല്‍ത്താന്‍.
ഒമാനെ വികസനത്തിന്റെ പുത്തനാകാശങ്ങളിലേക്ക് ഉയര്‍ത്തുകയും ജനക്ഷേമത്തിന് എന്നും ഊന്നല്‍ പകരുകയും ചെയ്ത സുല്‍ത്താന്റെ വിയോഗവാര്‍ത്ത ഏറെ വേദനയോടെയാണ് ഒമാന്‍ ജനതയും അറബ് ലോകവും ശ്രവിച്ചത്.
അറബ് ലോകത്ത് സമാധാനം നിലനിര്‍ത്താനുള്ള പ്രയത്‌നങ്ങള്‍ക്ക് എക്കാലത്തും മുന്നില്‍ നിന്ന നായകന്‍ ആണ് നഷ്ടമാകുന്നത്.
അവിവാഹിതനായ സുല്‍ത്താന്റെ പിന്‍ഗാമിയെ റോയല്‍ ഫാമിലി കൗണ്‍സില്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുക്കും
.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
