Connect with us

National

യോഗിക്കും മോദിക്കുമെതിരെ മോശം പദ പ്രയോഗം; അലിഗഢിലെ 24 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു

Published

|

Last Updated

ലക്‌നൗ | പ്രതിഷേധ പരിപാടിക്കിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ,പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ക്കെതിരെ മോശം പദങ്ങളുപയോഗിച്ച് മുദ്രവാക്യം വിളിച്ചുവെന്ന് ആരോപിച്ച് അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

24ഓളം വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അലിഗഢില്‍ നടന്ന മനുഷ്യചങ്ങലക്കിടെ 25 മുതല്‍ 30 വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെതിരെ മോശം മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് അലിഗഢ് സിവില്‍ ലൈന്‍ സര്‍ക്കിള്‍ ഓഫീസര്‍ അനില്‍ സമാനിയ പറഞ്ഞു.

വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം അനില്‍ സമാനിയ കൂട്ടിച്ചേര്‍ത്തു

---- facebook comment plugin here -----

Latest