Connect with us

National

ജെ എന്‍ യുവിലെ മുഖംമൂടി ആക്രമണം: അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞുവെന്ന് ക്രൈംബ്രാഞ്ച്

Published

|

Last Updated

ന്യൂഡല്‍ഹി | ജെ എന്‍ യുവില്‍ നടന്ന മുഖംമൂടി ആക്രമണങ്ങളിലെ അഞ്ച് പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്. ഇന്നലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന് ഇവരെ ഇതുവരെ പിടികൂടാനായിട്ടില്ല. അതേസമയം ജെഎന്‍യുവിഷയത്തില്‍ ഇന്ന് രണ്ട് ചര്‍ച്ചകള്‍ നടക്കും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രാവിലെ ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറുമായി ചര്‍ച്ച നടത്തും. ഉച്ചക്ക് ശേഷം വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തുമെന്നാണ് മന്ത്രാലയം അറിയിച്ചത്. വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ പ്രതിഷേധം തുടരവെയാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.

ഇന്നലെ വിദ്യാര്‍ഥി യൂണിയനും മാനവവിഭവശേഷി മന്ത്രാലയവും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. പെണ്‍കുട്ടികളെയടക്കം പോലീസ് മര്‍ദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.

---- facebook comment plugin here -----

Latest