Connect with us

National

മോദിയെ കടന്നാക്രമിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്

Published

|

Last Updated

ഭോപ്പാല്‍ | പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം രാജ്യമെങ്ങും തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. യുവാക്കളെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും പ്രധാനമന്ത്രി എന്തെങ്കിലും സംസാരിക്കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോയെന്ന് കമല്‍നാഥ് ചോദിച്ചു.

കര്‍ഷകരേയും യുവാക്കളേയും അവഗണിച്ച് മോദി നമ്മളെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ വരും. സ്വന്തം കുടുംബത്തിലെ കാര്യങ്ങള്‍ മറന്നു കൊണ്ട് മോദി ചോദിക്കും നിങ്ങളുടെ കുടുംബത്തില്‍ സ്വതന്ത്ര്യസമര സേനാനികളുണ്ടോയെന്ന്?. ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ച് അവര്‍ ചോദിക്കും. എന്താണ് ദേശീയ പൗരത്വ രജിസ്റ്റര്‍? അതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോകുമ്പോള്‍ അവര്‍ നമ്മളോട് മതം ഏതാണെന്ന് ചോദിക്കും. പിന്നീട് ചോദക്കുക നമ്മുടെ പിതാവിന്റെ മതം ഏതാണെന്നാകുമെന്നും കമല്‍നാഥ് പരിഹസിച്ചു.

 

Latest