Connect with us

National

പൗരത്വ നിയമ ഭേദഗതി: സോണിയ വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത

Published

|

Last Updated

കൊല്‍ക്കത്ത | കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ജനുവരി 13ന് വിളിച്ചു ചേര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന പ്രഖ്യാപനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും തന്റെ നേതൃത്വത്തിലുള്ള ബംഗാള്‍ സര്‍ക്കാറിനെതിരെ നടത്തുന്ന ആക്ഷേപങ്ങളില്‍ പ്രതിഷേധിച്ചാണിത്. ജനുവരി എട്ടിന് നടന്ന ദേശീയ പണിമുടക്കിനിടെ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടതായും അവര്‍ പറയുന്നു. എന്നാല്‍, മമതയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസാണ്് (ടി എം സി) അക്രമം നടത്തുന്നതെന്ന് സി പി എമ്മും കോണ്‍ഗ്രസും ആരോപിക്കുന്നത്.

സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങളെയും പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെയും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമാണ് സോണിയാ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനുള്ള പ്രതിപക്ഷ നീക്കത്തിന് മമതയുടെ നിലപാട് തിരിച്ചടിയായിരിക്കുകയാണ്.

ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെതിരായ സമരത്തില്‍ പ്രതിപക്ഷ കക്ഷികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് മുമ്പ് കാര്യമായ ശ്രമം നടത്തിയിരുന്ന മമത ബംഗാളില്‍ തനിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്ന കോണ്‍ഗ്രസ്, ഇടതു കക്ഷികളുമായി ദേശീയ തലത്തില്‍ നിലവില്‍ യോജിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കോണ്‍ഗ്രസിന്റെയും ഇടതു മുന്നണിയുടെയും ഇരട്ടത്താപ്പ് നയങ്ങളോട് സഹകരിക്കാന്‍ ആകില്ലെന്ന് വ്യാഴാഴ്ച നടന്ന നിയമസഭാ യോഗത്തില്‍ മമത വ്യക്തമാക്കി.

Latest