Connect with us

Gulf

ലിബിയയിലെ തുര്‍ക്കി ഇടപെടല്‍; മുസ്‌ലിം വേള്‍ഡ് ലീഗ് സുപ്രീം കൗണ്‍സില്‍ അപലപിച്ചു

Published

|

Last Updated

മക്ക | ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയില്‍ തുര്‍ക്കി നടത്തുന്ന ഇടപെടലുകളെ മക്കയില്‍ ചേര്‍ന്ന മുസ്‌ലിം വേള്‍ഡ് ലീഗ് സുപ്രീം കൗണ്‍സില്‍ ശക്തിയായി അപലപിച്ചു. 82 രാജ്യങ്ങളില്‍ നിന്നുള്ള ഇസ്‌ലാമിക പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ മക്കയില്‍ നടന്ന നാല്‍പത്തിനാലാം സെഷന്‍ കൗണ്‍സില്‍ ഇസ്‌ലാമിക രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും തീരുമാനിച്ചു.

ഈ കാലഘട്ടത്തില്‍ മുസ്‌ലിം ലോകം കൂടുതല്‍ സമന്വയത്തിനും സഹകരണത്തിനും വേണ്ടി ഉറ്റുനോക്കുകയാണ്. തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും ഇസ്ലാമിക പ്രവര്‍ത്തന സംരംഭങ്ങളെയും ലോക സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ചരിത്രപരമായ ശ്രമങ്ങളെയും സുപ്രീം കൗണ്‍സില്‍ അഭിനന്ദിച്ചു.

Latest