Connect with us

Kerala

ആനയാംകുന്ന് സ്‌കൂളില്‍ പടര്‍ന്നത് എച്ച്1 എന്‍1; ഏഴ് വിദ്യാര്‍ഥികളില്‍ സ്ഥിരീകരിച്ചു

Published

|

Last Updated

കോഴിക്കോട് | കാരശ്ശേരി ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പടര്‍ന്നത് എച്ച്1 എന്‍1 പനിയാണെന്ന് സ്ഥിരീകരണം. സ്‌കൂളിലെ ഏഴു വിദ്യാര്‍ഥികള്‍ക്കാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചിട്ടുള്ളത്. പനി ബാധിച്ച 34 വിദ്യാര്‍ഥികള്‍ കൂടി ഇന്ന് ചികിത്സ തേടിയിട്ടുണ്ട്. പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും വിശ്രമമാണ് അനിവാര്യമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

നാലു ദിവസത്തിനിടെ സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ പനി പടര്‍ന്നതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി പരിശോധന നടത്തുകയും സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി മണിപ്പാലിലേക്ക് അയക്കുകയുമായിരുന്നു. മണിപ്പാലില്‍ നടത്തിയ പരിശോധനയില്‍ ഏഴ് സാമ്പിളുകളില്‍ എച്ച്1 എന്‍1 സ്ഥിരീകരിച്ചു. പത്താം ക്ലാസിലെ കുട്ടികളാണ് പനി ബാധിച്ചവരില്‍ ഭൂരിഭാഗവും. പനി പടര്‍ന്ന സാഹചര്യത്തില്‍ സ്‌കൂളിന് രണ്ടു ദിവസം അവധി നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest