Connect with us

Kerala

ബോട്ടുകള്‍ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു; നൊബേല്‍ സമ്മാന ജേതാവ് മണിക്കൂറുകളോളം കുടുങ്ങി

Published

|

Last Updated

ആലപ്പുഴ  |നൊബേല്‍ സമ്മാന ജേതാവ് ഉള്‍പ്പെടെയുള്ള വിദേശ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് സമരാനുകൂലികള്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ ബോട്ടില്‍ മണിക്കൂറുകളോളം കുടുങ്ങി. 2013 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കരസ്ഥമാക്കിയ മൈക്കില്‍ ലെവിറ്റും സംഘവുമാണ് ബോട്ടില്‍ കുടുങ്ങിയത്.

വിനോദ സഞ്ചാര മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായി ആലപ്പുഴ ആര്‍ ബ്ലോക്ക് ഭാഗത്തു ഏഴോളം ഹൗസ്‌ബോട്ടുകള്‍ സമരാനുകൂലികള്‍ പിടിച്ചു കെട്ടി. കുമരകത്തു നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട ബോട്ടുകള്‍ രാത്രി ആര്‍ ബ്ലോക്കില്‍ നിര്‍ത്തിയിരുന്നു. രാവിലെ അവിടെനിന്ന് യാത്ര തുടങ്ങിയപ്പോഴാണ് സമരാനുകൂലികള്‍ തടഞ്ഞത്.

Latest