Connect with us

National

ദലിത് ക്രൈസ്തവര്‍ക്ക് സംവരണം: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടിസ് അയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ദലിത് ക്രൈസ്തവര്‍ക്ക് സംവരണം വേണമെന്ന ഹരജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ദലിത് കൗണ്‍സില്‍ ഓഫ് ദലിത് കൗണ്‍സില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. മതംമാറ്റം ദലിതരുടെ സാമൂഹിക സാഹചര്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഒഡീഷയിലെ വിവിധ ജില്ലകളില്‍ താമസിക്കുന്ന ദലിത് ക്രൈസ്തവര്‍ ഒരുമിച്ചാണ് കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതിക്കും നിവേദനം അയച്ചത്. സമൂഹത്തില്‍ തുല്യനീതി ഉറപ്പുവരുത്താനാണ് ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.ക്രൈസ്തവ മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയിട്ടുള്ള ദലിത് വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കുന്നില്ലെന്നും ഹരജിയിലുണ്ട്.

Latest