Connect with us

Kerala

ദേശീയ പണിമുടക്ക് തുടരുന്നു; കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുന്നു, പൊതു ഗതാഗതം സ്തംഭിച്ചു

Published

|

Last Updated

കോഴിക്കോട്  |കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തുടരുന്നു. 24 മണിക്കൂര്‍ നീളുന്ന പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രിയാണ്അവസാനിക്കുക.പണിമുടക്കിനെത്തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസുകളും സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തുന്നില്ല. ഓട്ടോ ടാക്‌സി വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ഒരു വിഭാഗം വ്യാപാരികള്‍ അറിയിച്ചിരുന്നുവെങ്കിലും കോഴിക്കോട്, തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ ഇതുവരെ കടകളൊന്നും തുറന്നു പ്രവര്‍ത്തിക്കുന്നില്ല. ചുരുക്കും ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമെ റോഡിലിറങ്ങിയിട്ടുള്ളു. ട്രെയിന്‍ യാത്രക്കാരായ പലരും സ്റ്റേഷനുകളില്‍ ഇറങ്ങിയ ശേഷം വാഹനം ലഭിക്കാതെ ലക്ഷ്യ സ്ഥാനത്തെത്താന്‍ കഴിയാതെ കുഴങ്ങി. കോഴിക്കോ് റെയില്‍വെ സ്‌റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാരെ പോലീസ് വാഹനങ്ങളില്‍ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നുണ്ട്. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളെയും ടൂറിസം, ശബരിമല തീര്‍ഥാടക വാഹനങ്ങള്‍ എന്നിവയെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Latest