Connect with us

Gulf

സഊദി പ്രതിരോധ മന്ത്രിയും യു എസ് സ്റ്റേറ്റ് സെക്രട്ടറിയും കൂടിക്കാഴ്ച്ച നടത്തി

Published

|

Last Updated

വാഷിങ്ടണ്‍ |  അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായുമായും, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനുമായും സഊദി പ്രതിരോധ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചര്‍ച്ച നടത്തി. സഊദി വിദേശകാര്യ മന്ത്രി അമേരിക്കയിലെത്തിയായിരുന്നു കൂടിക്കാഴ്ച. യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനിലെ സൈനിക കമാന്‍ഡറായ ഖാസിം സുലൈമാനി കൊലപ്പെട്ടത്തിന് ശേഷം അറബ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.

കൂടിക്കാഴ്ചയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ചര്‍ച്ചയായി. സൈനിക സഹകരണത്തിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്തതായി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ട്വിറ്ററില്‍ പറഞ്ഞു.

 

Latest