Connect with us

Gulf

ജെ എന്‍ യുവിലെ സംഘ്പരിവാര്‍ ഗുണ്ടായിസം അവസാനിപ്പിക്കുക: കേളി

Published

|

Last Updated

റിയാദ് | ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരെ സംഘ്പരിവാര്‍ ഗുണ്ടകള്‍ സര്‍വകലാശാല കാമ്പസിനകത്തു കയറി മൃഗീയമായി മര്‍ദിച്ച സംഭവത്തെ അപലപിച്ച് കേളി കലാസാംസ്‌കാരിക വേദി. പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് വൈദ്യ സഹായവുമായെത്തിയ ഡി വൈ എഫ് ഐ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തെ ആക്രമിക്കുകയും ആംബുലന്‍സ് അടിച്ച് തകര്‍ക്കുകയും ചെയ്തതിലും വേദി ശക്തമായി പ്രതിഷേധിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവിലും അന്യായമായ ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ കാമ്പസിലും ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ഥികള്‍ ഉജ്ജ്വലമായ സമരമാണ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിവരുന്നത്. സംഘ്പരിവാറിന്റെ ഇത്തരം ഗുണ്ടായിസവും ഇതിനു കൂട്ടുനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനവും അവസാനിപ്പിക്കണമെന്നും കേളി ആവശ്യപ്പെട്ടു.

രാജ്യത്താകമാനം വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്ന പ്രക്ഷോഭങ്ങളില്‍ വിറളി പൂണ്ട ആര്‍ എസ് എസും ബി ജെ പിയും ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് സമരങ്ങളെ അടിച്ചമര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ല. സമരം കൂടുതല്‍ ശക്തമായി ഇന്ത്യ മുഴുവന്‍ വ്യാപിക്കുകയാണെന്നും കേളി സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.