Connect with us

Gulf

പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പോരാട്ടം അനിവാര്യം: റാബിഖ് മലയാളി പ്രതിഷേധ സംഗമം

Published

|

Last Updated

റാബിഖ് | രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കാനാണ് പൗരത്വ നിയമ ഭേദഗതി ഇടവരുത്തുകയെന്നും ഇതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ രാജ്യത്ത് സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുടെയും യോജിച്ച പോരാട്ടം അനിവാര്യമാണെന്നും റാബിഖിലെ മത രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയായ “റാബിക് മലയാളി കൂട്ടായ്മ” സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. റാബിഖ് മലയാളി കൂട്ടായ്മ ചെയര്‍മാന്‍ ശറഫുദ്ദീന്‍ കരേക്കാടിന്റെ അധ്യക്ഷതയില്‍ ഡോ. അജയ് ദാമോദരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി. ഡോ. സുബൈര്‍, മുഷ്താഖ്, അബ്ദുല്‍ കരീം പോത്തുകല്ല്, ശാഹുല്‍ ഹമീദ് ചേളാരി, ഹംസ ഫൈസി, ജാസിര്‍ കൊടിയത്തൂര്‍, റഫീഖ് ചുങ്കത്തറ, യാസര്‍, മജീദ്, അബ്ദുല്‍ ഗഫൂര്‍ ചേലേമ്പ്ര, അനൂപ് കൃഷ്ണന്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest