Connect with us

Gulf

അറബ്-ആഫ്രിക്കന്‍ വിദേശകാര്യ മന്ത്രിമാര്‍ സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

റിയാദ് | അറബ് -ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ഷൗക്രി, ജോര്‍ദാന്‍ വിദേശ കാര്യമന്ത്രി അയ്മാന്‍ സഫാദി, എറിത്രിയ വിദേശകാര്യ മന്ത്രി ഉസ്മാന്‍ സ്വാലിഹ്, യെമന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് അല്‍ ഹള്‌റമി, സുഡാന്‍ വിദേശകാര്യ മന്ത്രി അസ്മാ മുഹമ്മദ് അബ്ദുല്ല, ജിബൂട്ടി വിദേശകാര്യ-സഹകരണ മന്ത്രി മഹമൂദ് അലി യൂസഫ്, ഫെഡറല്‍ റിപ്പബ്ലിക് ഓഫ് സൊമാലിയയുടെ വിദേശകാര്യ-സഹകരണ മന്ത്രി അഹമ്മദ് ഇസ്സെ തുടങ്ങിയ മന്ത്രിമാരാണ് റിയാദിലെ കൊട്ടാരത്തില്‍ വെച്ച് സല്‍മാന്‍ രാജാവിനെ കണ്ടത്.

അറബ് തീരദേശ പ്രദേശങ്ങളായ ചെങ്കടലും ഏദന്‍ ഉള്‍ക്കടലും തമ്മിലുള്ള സംയുക്ത സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങല്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ആഭ്യന്തര യുദ്ധങ്ങള്‍ക്ക് വിരാമമിട്ട് യമന്‍ കരാര്‍ നിലവില്‍ വരുത്തിയതില്‍ സല്‍മാന്‍ രാജാവിനെ ആഫ്രിക്കന്‍ -അറബ് രാജ്യങ്ങളിലെ മന്ത്രിമാര്‍ അഭിനന്ദിച്ചു. സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസീദ് ബിന്‍ മുഹമ്മദ് അല്‍-ഐബാന്‍, മന്ത്രിസഭാംഗമായ ഡോ. ഇസം ബിന്‍ സാദ് ബിന്‍ സയീദ്, സഹമന്ത്രി അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഖത്താന്‍ എന്നിവരും സന്നിഹിതരായിരുന്നു.

Latest