Connect with us

Kerala

തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന ശേഷം സുഹൃത്ത് ആത്മഹത്യ ചെയ്തു

Published

|

Last Updated

തിരുവനന്തപുരം | കാമുകിയായ യുവതിയെ കഴുത്തറുത്ത് കൊന്ന ശേഷം അയല്‍വാസിയായ യുവാവ് സ്വയം കഴുത്തറത്ത് ആത്മഹത്യ ചെയ്തു. കാരക്കോണം പുല്ലമ്പേരിയില്‍ അഷിത (19), ഓട്ടോ ഡ്രൈവറായ അനു എന്നിവരാണ് മരിച്ചത്. കാരക്കോണത്ത് ഓട്ടോറിക്ഷ ഡ്രൈവറായ അനുവുമായി അഷിത പ്രണയത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ 11 മണിയോടെ അഷിതയെ കാണാനെത്തിയ അനു വീട്ടിനകത്ത് കയറി കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വല്യമ്മ മാത്രമാണ് ഉണ്ടായിരുന്നത്. അനു പെട്ടെന്ന് വീട്ടിനകത്തേക്കു കയറി കതകടച്ചു. പിന്നെ കേള്‍ക്കുന്നത് അഷിതയുടെ കരച്ചിലാണ്. വാതില്‍ തുറന്നു നോക്കുമ്പോള്‍ നാട്ടുകാര്‍ കണ്ടത് ഇരുവരുടേയും കഴുത്തറത്ത നിലയിലാണ്. രണ്ടു പേരേയും കാരക്കോണം ആശുപത്രിയിലേക്കു കൊണ്ടു പോയി. അഷിത ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. അനു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.

 

Latest