Kerala
അമിത് ഷാ കേരളത്തിലെത്തുന്ന 15ന് യൂത്ത് ലീഗിന്റെ കറുത്ത മതില്‍
കോഴിക്കോട് | കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം കറുത്ത മതില്‍ തീര്‍ത്ത് പ്രതിഷേധിക്കാന്‍ യൂത്ത്‌ലീഗ് തീരുമാനം. ഈ മാസം 15നാണ് അമതി ഷാ പൗരത്വ നിയമത്തെക്കുറിച്ചുള്ള ബി ജെ പി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്നത്. അന്നേ ദിവസം കറുത്ത വസ്ത്രം ധരിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ റോഡിന് ഇരുവശവും ബ്ലാക്ക് വാള്‍ തീര്‍ക്കുമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചു.
കരിപ്പൂര്‍ വിമാനത്താവളം മുതല്‍ വെസ്റ്റ്ഹില്‍ ഹെലിപ്പാഡ് വരെ 35 കിലോമീറ്റര്‍ ദൂരത്തിലാണ് ബ്ലാക്ക് വാള്‍ തീര്‍ക്കുക. ഒരു ലക്ഷം പേര്‍ പങ്കാളികളാകുമെന്നും പികെ ഫിറോസ് അവകാശപ്പെട്ടു. ആര്‍ എസ് എസ് ഭീകരവാദികളാണ് ജെ എന്‍ യു ആക്രമണത്തിന് പിന്നില്‍. ഇതിലുള്ള പ്രതിഷേധം കൂടിയാണ് കറുത്ത മതില്‍ പ്രതിഷേധമെന്നും ഫിറോസ് പറഞ്ഞു.







