Connect with us

International

യു എസ്-കെനിയ സൈനികത്താവളത്തിനു നേരെ അല്‍ ഷബാബ് ഭീകര ഗ്രൂപ്പിന്റെ ആക്രമണം

Published

|

Last Updated

ലാമു കൗണ്ടി (കെനിയ) | കെനിയയിലെ ലാമു കൗണ്ടിയില്‍ അമേരിക്കയും കെനിയയും സൈനികത്താവളമായി ഉപയോഗിക്കുന്ന കേന്ദ്രത്തിനു നേരെ അല്‍ ഖാഇദ ഗ്രൂപ്പായ അല്‍ ഷബാബ് ആക്രമണം നടത്തി. കെനിയന്‍ പ്രതിരോധ സേനയും ഇക്കാര്യം സ്ഥിരീകരിച്ചു. മാന്‍ഡ വ്യോമ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ തകര്‍ക്കുകയായിരുന്നു തീവ്രവാദി ഗ്രൂപ്പിന്റെ ഉദ്ദേശ്യമെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ ഷബാബ് ഏറ്റെടുത്തിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും യു എസ്-ആഫ്രിക്ക സംയുക്ത സേന വെളിപ്പെടുത്തി. അമേരിക്കയുടെയും കെനിയയുടെയും നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായും താവളത്തിന്റെ ഒരു ഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും അല്‍ ഷബാബ് പ്രസ്താവനയില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest