Connect with us

Ongoing News

ഇന്നെങ്കിലും ജയിക്കണേ... ഐ എസ് എല്ലിൽ ജയം തേടി ബ്ലാസ്റ്റേഴ്‌സ്

Published

|

Last Updated

കൊച്ചി | വിജയങ്ങൾ അകന്നുനിന്ന ഒമ്പത് മത്സരങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം മൈതാനത്ത് വീണ്ടും ബൂട്ടുകെട്ടുന്നു. തുടർച്ചയായി പരാജയങ്ങളിൽ കൂപ്പുകുത്തി വീണ ഹൈദരാബാദ് എഫ് സിയാണ് കേരളത്തിന്റെ എതിരാളി.

കലൂർ ജവഹർലാൽ നെഹ്്‌റു സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 നാണ് മത്സരം. ടൂർണമെന്റിൽ അവസാനത്തെ രണ്ട് സ്ഥാനക്കാർ തമ്മിലുള്ള മത്സരത്തിൽ കേരളത്തിന് വിജയപ്രതീക്ഷയാണുള്ളത്. ആദ്യ മത്സരത്തിൽ എ ടി ക്കെതിരെ വിജയിച്ച ശേഷം കേരളം അഞ്ച് സമനിലകളും നാല് തോൽവികളും വഴങ്ങി.

പത്ത് മത്സരങ്ങൾ പൂർത്തിയാക്കിയ കേരളം എട്ട് പോയന്റുമായി ഒമ്പതാം സ്ഥാനത്താണ്. സ്വന്തം മൈതാനത്ത് തുടർച്ചയായി നാല് സമനിലകൾ വന്നതാണ് കേരളത്തിന് തിരിച്ചടിയായത്. അവസാന മത്സരത്തിൽ ഒരു ഗോളിന് മുന്നിട്ട് നിന്നശേഷം കേരളം നോർത്ത് ഈസ്റ്റിനോട് സമനില വഴങ്ങുകയായിരുന്നു. ഇന്ന് വിജയിക്കാനായാൽ കേരളത്തന് പോയിന്റ് പട്ടികയിൽ മുന്നേറാനാകും. അതേസമയം ഹൈദരാബാദിന്റേയും നില പരുങ്ങലിലാണ്.

പത്ത് മൽസരങ്ങൾ പൂർത്തിയാക്കിയ ഹൈദരാബാദിന് ഒരു ജയവും രണ്ട് സമനിലകളും ഏഴ് തോൽവികളുമാണ് അക്കൗണ്ടിലുള്ളത്. അഞ്ച് പോയിന്റ് മാത്രമുള്ള ഹൈദരാബാദ് കേരളത്തിന് താഴെ അവസാന സ്ഥാനത്താണ്.
തുടർച്ചയായ സമനിലകളും പരാജയങ്ങളും കേരളത്തിന് കാണികളുടെ സാന്നിധ്യം കുറയുകയും ചെയ്തു.
പരുക്കാണ് ഇരു ടീമുകളേയും അലട്ടുന്നത്. വീണ്ടും പരുക്കിന്റെ പിടിയിലായ മിഡ്ഫീൽഡർ മരിയോ ആർക്കീസ് ഇന്ന് കളിക്കുമോ എന്ന് വ്യക്തമല്ല. മധ്യനിരയിൽ സിൻഡോച്ച് എത്തുകയാണങ്കിൽ സഹൽ അബ്ദുൾ സമദും കളിക്കാനിടയില്ല.

Latest