Connect with us

National

'ഇന്ത്യന്‍ മുസ്ലിങ്ങളെ കുറിച്ചല്ല, പാക് ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടു'; ഇമ്രാന്‍ ഖാനെതിരെ ഒവൈസി

Published

|

Last Updated

ഹൈദരാബാദ് | ഉത്തര്‍പ്രദേശില്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള പോലീസ് ആക്രമണമെന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. ഇന്ത്യന്‍ മുസ്ലീങ്ങളെ കുറിച്ചല്ല പാകിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളെ കുറിച്ചാണ് ആശങ്കപ്പെടേണ്ടതെന്ന് ഇമ്രാനോട് ഒവൈസി പറഞ്ഞു
ഇന്ത്യയിലേതെന്ന് തെറ്റിദ്ധരിപ്പിച്ച് ബംഗ്ലാദേശില്‍ നിന്നുള്ള വീഡിയോ ഇമ്രാന്‍ വ്യാജമായി പ്രചരിപ്പിച്ചിരുന്നു. മിസ്റ്റര്‍ ഖാന്‍, താങ്കള്‍ സ്വന്തം രാജ്യത്തെ ഓര്‍ത്ത് ആശങ്കപ്പെടൂ. ഞങ്ങള്‍ ജിന്നയുടെ തെറ്റായ സിദ്ധാന്തം തള്ളി കളഞ്ഞതാണ്. ഇന്ത്യന്‍ മുസ്ലീം എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുകയും അങ്ങനെ തുടരുകയും ചെയ്യുമെന്നും ഒവൈസി വ്യക്തമാക്കി.

ബംഗ്ലാദേശിലെ ധാക്കയില്‍ ഏഴുവര്‍ഷം മുന്‍പ് നടന്ന അതിക്രമത്തിന്റെ വീഡിയോയാണ് ഇമ്രാന്‍ ഖാന്‍ പ്രചരിപ്പിച്ചത്. പൗരത്വ പ്രതിഷേധങ്ങള്‍ക്കിടെ മുസ്ലീങ്ങള്‍ക്കെതിരെ നടന്ന അതിക്രമമെന്ന പേരില്‍ നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെ്തിരുന്നു.
ഇമ്രാന്‍ ഖാന്റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ഉത്തര്‍പ്രദേശ് സംഭവത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ഇതോടെ ഇമ്രാന്‍ ഖാന്‍ ട്വീറ്റ് പിന്‍വലിച്ചുവെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധി പേര്‍ വീഡിയോ കണ്ടിരുന്നു

Latest