Connect with us

International

ആക്രമിച്ചാല്‍ ഇറാന്റെ 52 കേന്ദ്രങ്ങളില്‍ തിരിച്ചടിക്കും: ഭീഷണിയുമായി വീണ്ടും ട്രംപ്

Published

|

Last Updated

വാഷിങ്ടണ്‍ | യു എസ് വ്യോമാക്രമണത്തിന് പിറകെ ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്കാര്‍ക്ക് നേരേയോ അമേരിക്കയുടെ വസ്തുവകകള്‍ക്ക് നേരെയോ ഇറാന്‍ ആക്രമണം നടത്തിയാല്‍ഇറാന്റെ 52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ് പറഞ്ഞു. ആ ആക്രമണം അതിവേഗത്തിലും അതിശക്തവുമായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

“ഇറാന്റെ 52 കേന്ദ്രങ്ങള്‍ ഞങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ഇറാന് ഏറെ പ്രധാനപ്പെട്ടതും ഇറാനിയന്‍ സംസ്‌കാരവുമായി അടുത്തബന്ധമുള്ളവയുമാണിത്. അതെല്ലാം അതിവേഗത്തില്‍ തകര്‍ക്കും” ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

അമേരിക്കയുടെ 35 സൈനിക താവളങ്ങളും ഇസ്രായേല്‍ നഗരമായ ടെല്‍ അവീവും തങ്ങളുടെ സൈനിക പരിധിക്കുള്ളിലാണെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ഘൊലമാലി അബുഹമേസ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരം ചെയ്യാനുള്ള അവകാശം ഇറാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.സൈനിക കേന്ദ്രങ്ങള്‍ക്ക് പകരം ഇറാന്‍ സാംസ്‌കാരിക സ്ഥലങ്ങള്‍ ആക്രമിക്കുമെന്ന ട്രംപിന്റെ പ്രസ്താവന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിമര്‍ശമുയര്‍ന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest