ഹ്യുണ്ടായി ഓറ കോംപാക്ടസ് സെഡാൻ ബുക്കിംഗ് തുടങ്ങി

Posted on: January 4, 2020 3:02 pm | Last updated: January 4, 2020 at 3:02 pm


ചെന്നൈ | ഹ്യുണ്ടായിയുടെ പുതിയ കോംപാക്ട് സെഡാൻ ഓറയുടെ ബുക്കിംഗ് തുടങ്ങി. ഹ്യൂണ്ടായ് വെബ്‌സൈറ്റിലും ഡീലർഷിപ്പുകളിലും 10,000 രൂപ നൽകി ബുക്ക് ചെയ്യാം. പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഓറക്ക് ₹ 5.82 മുതൽ ₹ 9.79 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്.

ഓറയുടെ ബുക്കിംഗ് ആരംഭിക്കുന്നതോടെ കമ്പനി പുതിയ ദശകത്തിലേക്ക് കടക്കുകയാണെന്ന് സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് സർവീസ് എച്ച് എം ഐ എൽ ഡയറക്ടർ തരുൺ ഗാർഗ് പറഞ്ഞു. ഓറ കോംപാക്ട് സെഡാൻ വലിയ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കുട്ടിച്ചേർത്തു.
ജനുവരി 21 നാണ് കാർ വിപണിയിലെത്തുക. കോംപാക്റ്റ് സെഡാൻ വിഭാഗത്തിൽ മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമേസ്, ഫോർഡ് ആസ്പയർ എന്നിവയുമായായിരിക്കും ഓറയുടെ മത്സരം.