Connect with us

Gulf

ഇറാന്‍ സൈനികോദ്യോഗസ്ഥന്റെ മരണം: ആഗോള എണ്ണ വില കുതിച്ചുയരുന്നു

Published

|

Last Updated

ബഗ്ദാദ് | ഇറാഖ് തലസ്ഥാനമായ ബഗ്ദാദ് എയര്‍പോര്‍ട്ടില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ ആഗോള എണ്ണ വില കുതിച്ചുയരുന്നു. ഒരുദിവസം കൊണ്ട് ക്രൂഡ് ഓയില്‍ വിലയില്‍ നാലു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രെന്റ് ക്രൂഡിന്റെ വില വെള്ളിയാഴ്ച നാലു ശതമാനം ഉയര്‍ന്ന് ബാരലിന് 53 ഡോളറില്‍ നിന്ന് 69 ഡോളറിലേക്കുയര്‍ന്നു. ഇത് ലോക സമ്പദ് വ്യവസ്ഥയെ ബാധിച്ചേക്കുമെന്നാണ് കരുതുന്നത്. പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഇറാനെ നടുക്കിയ ആക്രമണത്തില്‍ ഖുദ്‌സ് സേനാ മേധാവി കാസിം സുലൈമാനി കൊല്ലപ്പെടുന്നത്.

ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഇറാന്‍ അതിര്‍ത്തിയിലെ ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നുപോവുന്നത്. ഇത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പ്രദേശം കൂടിയാണിത്. ഇന്ത്യയിലേക്കുള്ള എണ്ണയുടെ സിംഹഭാഗവും വരുന്നതും ഹോര്‍മിസ് വഴിയാണ്. ചൈന കഴിഞ്ഞാല്‍ ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോഗ രാജ്യമാണ് ഇന്ത്യ. ടണ്‍ കണക്കിന് ക്രൂഡ് ഓയിലാണ് ഇന്ത്യയിലെ പൊതുമേഖല എണ്ണ കമ്പനികള്‍ ഇറാനില്‍ നിന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വാങ്ങിയത്. നിലവിലെ സംഘര്‍ഷം അവസാനിച്ചില്ലെങ്കില്‍ ഇന്ത്യന്‍ വിപണിയെ തന്നെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ലോകത്തെ എണ്ണ വിതരണത്തിന്റെ നാല്‍പത് ശതമാനം സംഭാവന ചെയ്യുന്നത് ഒപെക് (പെട്രോളിയം എക്സ്പോര്‍ട്ടിംഗ് രാജ്യങ്ങളുടെ ഓര്‍ഗനൈസേഷന്‍) രാജ്യങ്ങളാണ്. ഒപെക് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇറാന്‍.