Connect with us

Kozhikode

അവേലത്ത് തങ്ങള്‍ അവാര്‍ഡ് കോടമ്പുഴ ബാവ മുസ്‌ലിയാര്‍ക്ക്

Published

|

Last Updated

കോഴിക്കോട് | മര്‍കസ് മുന്‍ പ്രസിഡന്റും സുന്നി വിദ്യാഭ്യാസ ബോര്‍ഡുള്‍പ്പെടെ നിരവധി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സാരഥിയുമായിരുന്ന അവേലത്ത് അബ്ദുല്‍ ഖാദര്‍ അഹ്ദല്‍ തങ്ങളുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ് പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ക്ക്. വിവിധ മേഖലകളിലെ സ്തുത്യര്‍ഹമായ സേവനത്തിനാണ് അവാര്‍ഡ്. എല്ലാ ശാസ്ത്രശാഖകളിലും ഗ്രന്ഥരചന നടത്തുകയും ദഅ്‌വാ കോളജുകളും വനിതാ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള നൂതന വിദ്യാഭ്യാസ രീതികള്‍ക്ക് ശിലപാകുകയും ചെയ്ത ബാവ മുസ്‌ല്യാരുടെ നൂറാമത്തെ പുസ്തകം ഈയിടെയാണ് പ്രകാശനം ചെയ്തത്.

ശനിയാഴ്ച അവേലത്ത് സാദാത്ത് മഖാമില്‍ നടക്കുന്ന ഉറൂസ് സമാപന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അവാര്‍ഡ് സമ്മാനിക്കും. അവേലത്ത് തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ അഞ്ചാമത്തെ അവാര്‍ഡാണ് കോടമ്പുഴ ബാവ മുസ്‌ലിയാര്‍ക്ക് നല്‍കുന്നത്. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദലി ബാഫഖി തങ്ങള്‍, ഇ സുലൈമന്‍ മുസ്‌ലിയാര്‍ എന്നിവര്‍ക്കാണ് യഥാക്രമം കഴിഞ്ഞ വര്‍ഷങ്ങളില്‍ അവേലത്ത് തങ്ങള്‍ അവാര്‍ഡുകള്‍ നല്‍കിയത്.

Latest