Connect with us

Eranakulam

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: സമയക്രമത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല, സാങ്കേതിക സമിതി യോഗത്തില്‍ തീരുമാനമായില്ല

Published

|

Last Updated

കൊച്ചി | മരടില്‍ അനധികൃതമായി നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള സമയക്രമം സംബന്ധിച്ച് ഇന്ന് ചേര്‍ന്ന സാങ്കേതിക സമിതി യോഗത്തില്‍ അന്തിമ തീരുമാനമായില്ല. സമയക്രമം മാറ്റാന്‍ സാധ്യതയില്ലെന്നാണ് സൂചന. സമയം മാറ്റുന്ന വിഷയത്തില്‍, ഫ്‌ളാറ്റ് പൊളിക്കാനേല്‍പ്പിച്ച കമ്പനികള്‍ മറുപടി തന്നിട്ടില്ലെന്ന് സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. കമ്പനികള്‍ അനുകൂല മറുപടി തന്നാല്‍ സമയക്രമം മാറ്റുന്ന കാര്യം ആലോചിക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ശനിയാഴ്ച വൈകിട്ട് ഉണ്ടാകുമെന്നും സബ് കലക്ടര്‍ അറിയിച്ചു.

സമയക്രമം മാറ്റണമെന്ന ആവശ്യവുമായി പരിസരവാസികള്‍ അപേക്ഷ തന്നിട്ടുണ്ട്. എന്നാല്‍, അതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് സബ് കലക്ടര്‍ വ്യക്തമാക്കി.
ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. പൊളിക്കുന്ന ഫ്‌ളാറ്റുകളില്‍ ശനിയാഴ്ച സ്ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങും. ആല്‍ഫാ, ഹോളി ഫെയ്ത്ത് ഫ്‌ളാറ്റുകളുടെ സമീപത്ത് നിന്ന് 133 കുടുംബങ്ങളെയും ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍ കോവ് ഫ്‌ളാറ്റ് എന്നിവിടങ്ങളില്‍ നിന്ന് 157 കുടുംബങ്ങളെയും ഒഴിപ്പിക്കേണ്ടതുണ്ടെന്നും സബ് കലക്ടര്‍ പറഞ്ഞു.

ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നേരത്തെ നിശ്ചയിച്ച സമയക്രമം: തീയതി, സമയം, ഫ്‌ളാറ്റ്, പൊളിക്കല്‍ ചുമതല എന്നീ ക്രമത്തില്‍-

ജനുവരി 11-രാവിലെ 11-ഹോളി ഫെയ്ത്ത് (19 നിലകള്‍)-എഡിഫെസ് കമ്പനി, ജനുവരി 11-11.30-ആല്‍ഫ സെറീന്‍ ടവേഴ്‌സ്-വിജയ സ്റ്റീല്‍, ജനുവരി 12-രാവിലെ 11-ജെയ്ന്‍ കോറല്‍ കോവ്, എഡിഫെസ് കമ്പനി, ജനുവരി 12-ഉച്ചക്ക് രണ്ട്-ഗോള്‍ഡന്‍ കായലോരം-എഡിഫെസ് കമ്പനി

---- facebook comment plugin here -----

Latest