ന്യൂഡല്‍ഹി | ഹ്യുണ്ടായിയുടെ പുതിയ കോംപാക്ട് സെഡാന്‍ ഓറയുടെ ബുക്കിംഗ് തുടങ്ങി. ഹ്യൂണ്ടായ് വെബ്‌സൈറ്റിലും ഡീലര്‍ഷിപ്പുകളിലും 10,000 രൂപ നല്കി ബുക്കിംഗ് ചെയ്യാം. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകുന്ന ഓറക്ക് 5.82 മുതല് 9.79 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്.
ഓറയുടെ ബുക്കിംഗ് ആരംഭിക്കുന്നതോടെ കമ്പനി പുതിയ ദശകത്തിലേക്ക് കടക്കുകയാണെന്ന് സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് സര്‍വീസ് എച്ച് എം ഐ എല്‍ ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു. ഓറ കോംപാക്ട് സെഡാന്‍ വിഭാഗത്തി വലിയ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജനുവരി 21 നാണ് കാര്‍ വിപണിയിലെത്തുക . കോംപാക്റ്റ് സെഡാന്‍ വിഭാഗത്തില്‍ മാരുതി സുസുക്കി ഡിസയര്‍, ഹോണ്ട അമേസ്, ഫോര്‍ഡ് ആസ്പയര്‍ എന്നിവയുമായായിരിക്കും ഓറയുടെ മത്സരം.