Connect with us

Malappuram

മെഡിക്കൽ ഇൻഷ്വറൻസ്: ഉംറ തീർഥാടകർക്ക് അധിക ബാധ്യത

Published

|

Last Updated

മലപ്പുറം | ഉംറ തീർഥാടനത്തിന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം മെഡിക്കൽ ഇൻഷ്വറൻസ് നടപ്പാക്കിയതോട് കൂടി ഉംറ സർവീസിന് ചെലവേറും. 3,650 രൂപയാണ് ഉംറ തീർഥാടകർ അധികമായി നൽകേണ്ടി വരിക.
സാമ്പത്തിക മാന്ദ്യത്തിൽ ഉംറ തീർഥാടകരുടെ എണ്ണത്തിൽ 70 ശതമാനത്തോളം കുറവാണ്. ഇതിന് പുറമേ ഇൻഷ്വറൻസ് തുക കൂടി നടപ്പാക്കുന്നതോടെ ഉംറ തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകും. മുൻവർഷങ്ങളിൽ ഉംറ വിസക്ക് സഊദി മന്ത്രാലയം ഫീസ് ഈടാക്കിയിരുന്നില്ല. ഇപ്പോൾ ഉംറ വിസ ഫീസ്, ഇൻഷ്വറൻസ് എന്നിവയിലൂടെ തീർഥാടകന് 15,000 രൂപയിലധികമാണ് നൽകേണ്ടി വരുന്നത്.

ഉംറ തീർഥാടകർക്കും ഉംറ സർവീസ് നടത്തുന്ന സ്ഥാപനങ്ങൾക്കും ഇത് കാര്യമായി പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ തീരുമാനം പിൻവലിക്കണമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയത്തോട് ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷൻ ഉംറ അഫയേഴ്‌സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

Latest