Connect with us

Organisation

പത്തനംതിട്ടയിൽ മർകസ് ഡേ ആചരിച്ചു

Published

|

Last Updated

മർകസ് ഡേ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ടയിൽ ആന്റോ ആന്റണി എം പി വൃക്ഷതൈ നട്ട് നിർവ്വഹിക്കുന്നു

പത്തനംതിട്ട | മർകസ് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. പതാക ഉയർത്തൽ, വൃക്ഷത്തൈ നടൽ, പരിസര ശുചീകരണം, സമ്മേളന വിളംഭര ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയവ സംഘടിപ്പിച്ചു.

മർകസ് രാജ്യത്ത് പത്ത് ലക്ഷം വൃക്ഷ തൈ നട്ട് പിടിപ്പിച്ച് പരിപാലിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ടയിൽ ആന്റോ ആന്റണി എം പി വൃക്ഷതൈ നട്ട് നിർവ്വഹിച്ചു.

കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഹാജി അലങ്കാർ അധ്യക്ഷത വഹിച്ചു, സയ്യിദ് ഫഖ്റുദ്ദീൻ ബുഖാരി, അനസ് പൂവാലം പറമ്പിൽ, അബ്ദുൽ അസീസ് ഹാജി മാന്നാർ, സലാഹുദ്ദീൻ മദനി, സുധീർ വഴിമുക്ക്, അസീസ കുമ്മണ്ണൂർ,സലാം സഖാഫി, റിജിൻഷ കോന്നി, മൊയ്തീൻ എന്നിവർ പ്രസംഗിച്ചു

Latest